കൊല്ലം.കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപി(44)ന് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയുമുണ്ട്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റം ചെയ്‌തത് മനഃപൂർവ്വം അല്ലെന്നും പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും വാദത്തിനിടെ പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞിരുന്നു. സന്ദീപിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം .
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധി.കഴിഞ്ഞ ദിവസമാണ് അവസാനവാദം നടന്നത്. താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട വന്ദനയുടെ പ്രായവും ജോലിക്കും കൊല നടന്ന സ്ഥലവും ഉൾപ്പെട്ട പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു .മാനസികനില തെറ്റിയ ഒരാളുടെ പെരുമാറ്റമായി കണ്ട് സന്ദീപിന് വധ ശിക്ഷ നൽകരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. വിശദമായി വാദങ്ങൾ കേട്ട സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ശിക്ഷാ വിധിക്കായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളും കോടതിയിൽ എത്തും





























