Home News Breaking News ‘എല്ലാം ഹൈക്കമാൻഡ് പറയും; വൈകിട്ട് തനിക്ക് റോഡ് ഷോ ഉണ്ടെന്ന് കെപിസിസി പ്രസിഡൻ്റ്,സുധാകരന് കീഴടങ്ങിയോ കോൺഗ്രസ്...

‘എല്ലാം ഹൈക്കമാൻഡ് പറയും; വൈകിട്ട് തനിക്ക് റോഡ് ഷോ ഉണ്ടെന്ന് കെപിസിസി പ്രസിഡൻ്റ്,സുധാകരന് കീഴടങ്ങിയോ കോൺഗ്രസ് നേതൃത്വം ? സസ്പെൻസ് തുടരുന്നു

Advertisement

കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേ
ണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറയാൻ ഒരുങ്ങിയ കെ സുധാകരനെ മെരുക്കാൻ ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങിയോ? അടിമുടി സസ്പെൻസ് തുരുന്ന സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട് കാത്തിരുന്ന് കാണേണ്ടി വരും.സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയാക്കി കെപിസിസി പ്രസിഡൻ്റ് ഡൽഹിയിൽ നിന്ന് മടങ്ങി. തനിക്ക് വൈകിട്ട് റോഡ് ഷോ ഉണ്ടന്നും സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി അപ്പോൾ പറയാമെന്നും കെ പി സി സി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കെ സുധാകരൻ ഫോണില്‍ വിളിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം’, എന്നാണ് അറിയിച്ചത്.
ഇന്നലെ രാത്രി വൈകിയും നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിൽ സുധാകരനെതിരെ കടുത്ത നിലപാട് എടുത്തത് വി ഡി സതീശനാണ് എന്നാണ് വിവരം.നാളെ കണ്ണൂരിൽ എത്തുന്ന കെ സുധാകരന് നാളെ റോഡ് ഷോ ഉൾപ്പെടെ വൻ സ്വീകരണം ഒരുക്കാൻ ഒരുങ്ങുകയാണ് അനുകൂലികൾ. പടക്കം പൊട്ടിച്ചാണ് അല്പം മുമ്പ് കെ എസ് അനുകൂലികൾ സ്ഥാനാർത്ഥിത്വം ആഘോഷിച്ചത്.

കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നായിരുന്നു വിവരം. കേരളത്തിലെ 25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും സുധാകരൻ നിലപാട് എടുത്തതോടെ എ കെ ആൻ്റണിയുടെ ഇടപെടൽ മൂലമാണ് കേന്ദ്ര നേതൃത്വം അയഞ്ഞത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരു
ന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here