ന്യൂ ഡെല്‍ഹി. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺഗ്രസ്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു.
കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്.
also read:
സുധാകരന്‍ പാര്‍ട്ടി വിടുന്നു എന്ന സൂചനയാണ് തീരുമാനങ്ങള്‍മാറ്റിയത്. സുധാകരന്‍ ബിജെപിയിലേക്കു പോകുന്നത് വലിയ അപമാനം കോണ്‍ഗ്രസിനുണ്ടാക്കുമെന്നും അത് വരുന്ന തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കുമെന്നും ഉള്ള സൂചനയാണ് ഹൈക്കമാന്‍ഡിനെ മാറി ചിന്തിപ്പിച്ചതെന്നാണ് വിവരം. കോന്നിയിലേക്ക അടൂര്‍ പ്രകാശിന്‍റെ സീറ്റുകാര്യത്തിനും പുനര്‍ചിന്തയുണ്ടായേക്കും . താന്‍ മല്‍സരത്തിനില്ലെന്നും കേരളം ആകെ പ്രചരണത്തിനുണ്ടാകുമെന്നും പറഞ്ഞ് അടൂര്‍ പ്രകാശ് രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് അല്‍പം മുമ്പ് പിന്‍വലിച്ചതും കൂടുതല്‍ ആശങ്കയായിരിക്കയാണ്. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നാണ് അടൂര്‍ പ്രകാശിന്‍റെ നീക്കം സൂചിപ്പിക്കുന്നത്.


































