പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. സിപിഐയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച് ജയിച്ച ശ്രീനാദേവിക്കെതിരെയുള്ള സിപിഐ രാഷ്ട്രീയ നീക്കമാണിതെന്ന് ആക്ഷേപമുണ്ട്. ആദ്യം റേഷന്‍കാര്‍ഡിലെ കൃത്രിമത്തിന് ഒരു പരാതി ,അതിന്മേല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണവും നടപടിയും പിന്നീട് അതിനെ ആധാരമാക്കി വോട്ടര്‍ പട്ടികയിലെ പേര് നീക്കാനും പരാതിയും നടപടിയും. ഇത് തെറ്റുകളാണങ്കില്‍ താന്‍ സിപിഐയില്‍ നിന്നപ്പോള്‍ കണ്ടില്ലേ എന്ന ചോദ്യം ശ്രീനാദേവി ചോദിക്കുന്നുണ്ട്. ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം തെറിപ്പിക്കുമെന്ന വാശിയിലാണ് സിപിഐയും ഇടതുപക്ഷവും . നടപടിക്കെതിരെ നിയമനടപടിക്ക് ശ്രീനാദേവി നീങ്ങിയതായാണ് വിവരം.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ
അടൂർ ആർ.ഡി.ഒയുടേതാണ് നടപടി.
മണ്ഡലത്തിലെ 189ാം നമ്പർ ബൂത്തിൽ നിന്നാണ് പേര് നീക്കിയത്. വ്യാജ മേൽവിലാസം ആണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.
വീട്ടുടമയായ ശ്രീജിത്ത് എസ് പിള്ളയാണ് പരാതി നൽകിയത്. എന്നാൽ ഇത് കുടുംബം പ്രശ്നം ആണെന്നും വീട്ടുടമ ശ്രീജിത്തിന്റെ പിതാവിന്റെ ബന്ധുവാണ് താനെന്നുമാണ് ശ്രീനാദേവിയുടെ അവകാശവാദം. ഇതേ വിലാസത്തിലെ റേഷൻ കാർഡിൽ ശ്രീനാദേവി വ്യാജമായി പേര് ചേർത്തതിൽ, സപ്ലൈ ഓഫീസർ കാർഡ് നേരത്തെ റദ്ദാക്കിയിരുന്നു. കൊല്ലം സ്വദേശിയും സിപിഐയുടെ മുൻ നേതാവും ആയിരുന്നു ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആണ് കോൺഗ്രസിൽ ചേർന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. നടപടിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം റദാകും എന്ന് ഉറപ്പായി.



































