Home News Breaking News ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

Advertisement

തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ബിജെപിയിൽ ചേർന്നു. കെപിസിസിയിലുൾപ്പെടെ പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽ നിന്നുള്ള തീരുമാനമെന്ന് ജോബ് ആരോപിച്ചു.

സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എച്ച്‌ സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

എം ജെ ജോബ് കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച പശ്ചാത്തലത്തിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ പി കെ ബിനോയ്‌ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ വലിയ പരിവർത്തനം നടക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ഭാരതീയ ജനത പാർട്ടിയിൽ അംഗത്വം എടുത്ത് ദേശീയ മുഖ്യ ധാരയിലേക്ക് കടന്നുവരികയാണ്.

ആ നിലയിൽ എം ജെ ജോബിനെപ്പോലെ രാഷ്ട്രീയരംഗത്ത് ദീർഘകാല പാരമ്പര്യമുള്ള ആളുകൾ കടന്നുവരുന്നത് സ്വാഗതാർഹമായ നടപടി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നാക്ക വികസന കോ‌ർപ്പറേഷൻ മുൻ ഡയറക്‌ടറുമായ ജയകുമാർ അടക്കമുള്ളവരും ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here