Home News Breaking News പിതാവിന്‍റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു

പിതാവിന്‍റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു

Advertisement

കൊച്ചി: കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊന്ന വ്യക്തിയാണ് മരിച്ച ജോസ്. കിലുക്കൻ ജോസ് എന്ന ഇരട്ട പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിൾ ബാരൽ ഗൺ ആണ് കൊലപാതകത്തിന് ഉപയോ​ഗിച്ചത്. മുൻ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here