Home News Breaking News നവീന്‍ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

നവീന്‍ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Advertisement

കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യയുടെ ഫോണ്‍രേഖകള്‍ പൂര്‍ണമായും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. വളരെ നിര്‍ണായകമായിട്ടും ഇവരുടെ രണ്ട് ഫോണില്‍ഒന്നിലെ ചില ദിവസങ്ങളുടെ വിളി വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചത്. അടിമുടി ദുരൂഹമായ കേസില്‍ നവീന്‍ബാബുവിന്‍റെ കുടുംബത്തിന് നിരാശാ ജനകമായ തീരുമാനങ്ങളായിരുന്നു. അന്വേഷണ ഏജന്‍സിയുടെയും കോടതികളുടെയും ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.

also read:

തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്നകുമാർ വിരമിച്ച ശേഷം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് പൊലീസും പ്രതിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here