തിരുവനന്തപുരം: യുദ്ധമുഖങ്ങൾ തുറന്ന് മനുഷ്യജീവിതങ്ങളെ വിലകുറച്ച് കാണുന്ന ഇന്നത്തെ അന്തരീക്ഷത്തിൽ മാനവിക മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും രാജ്യങ്ങളുടെ സ്വത്വവും സ്വാതന്ത്ര്യവും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന മനോഭാവം വളരേണ്ടതുണ്ടെന്ന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) തിരുവനന്തപുരം ജില്ലവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് റവ. എ. ആർ. നോബിള്‍ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ, ബിഷപ്പ് ഡോ. ഓസ്റ്റീൻ എം. എ. പോൾ, ബിഷപ്പ് സുന്ദർ സിംഗ്, ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്,
ഫാ.എം. സുനിൽ ,കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ലെഫ്റ്റ. കേണൽ ജേക്കബ് ജോസഫ്, ലെഫ്റ്റ. കേണൽ സജു ഡാനിയേൽ, സുന്ദർ ദാസ്, റവ.ഡോ. എൽ. ടി. പവിത്ര സിംഗ്, ഫാ.സാം കാഞ്ഞിക്കൽ കോറെപ്പിസ്കോപ്പ,
റവ.ലിവിങ്സ്റ്റൻ,
ടി. ജെ. മാത്യു മാരാമൺ, ജി.വിജയരാജ്, അശ്വിൻ ഇ. ഹാംലെറ്റ്, പുഷ്പലത നെൽസൺ, സന്തോഷ് ജെ വി എന്നിവർ പ്രസംഗിച്ചു.
കെസിസി യൂത്ത് കമ്മിഷൻ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിലെ വിജയികൾക്ക് വട്ടിയൂർക്കാവ് അസംബ്ലി എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. കഴക്കൂട്ടം അസംബ്ലിയും ചിൽഡ്രൻസ് കമ്മീഷനും ചേർന്ന് സംഘടിപ്പിച്ച മെഗാ ക്വിസ്, ഡ്രോയിംഗ്–പെയിന്റിംഗ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ഡോ. ഓസ്റ്റീൻ എം. എ. പോൾ വിതരണം ചെയ്തു.
കഥാപ്രസംഗം, സ്കിറ്റ്, നൃത്തം, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Home News Breaking News മാനവിക മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണം: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത



































