Home News Breaking News സുധാകരനെ പിന്തുണയ്ക്കുമോ എന്ന വിഷയത്തിൽ യുഡിഎഫ് ഇന്ന് നിലപാട് പ്രഖ്യാപിക്കും

സുധാകരനെ പിന്തുണയ്ക്കുമോ എന്ന വിഷയത്തിൽ യുഡിഎഫ് ഇന്ന് നിലപാട് പ്രഖ്യാപിക്കും

Advertisement

ആലപ്പുഴ.അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുധാകരനെതിരെ സിപിഎം നിലപാട് കഠിപ്പിച്ചതോടെ സുധാകരനെ പിന്തുണയ്ക്കുമോ എന്ന വിഷയത്തിൽ യുഡിഎഫ് ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫിലും പ്രതിഷേധം ഉണ്ടായിരുന്നു. വിജയസാധ്യതയുള്ള അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പിന്തുണയ്ക്കുന്നതിലൂടെ യുഡിഎഫിന് വിജയ സാധ്യത ഇല്ലാതായി എന്ന വിമർശനമാണ് ഉയർന്നത്.

also read.

ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിലും സിപിഐഎം പ്രതീക്ഷിച്ചതിലും അധികം ആളുകൾ പങ്കെടുത്തത് പാർട്ടിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.വരുംദിവസങ്ങളിലും സുധാകരനെതിരെ സംസ്ഥാന നേതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിരോധ പരിപാടികൾ ശക്തമാക്കാൻ ആണ് സിപിഐഎം തീരുമാനം.

അതേസമയം തന്റെ വീടിൻറെ സമീപം നടത്തിയ പരിപാടിയിൽ വച്ച് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ആർഎസ്എസുകാർക്ക് പ്രവേശിക്കാൻ താൻ അനുമതി നൽകി എന്ന പരാമർശത്തിനെതിരെ സുധാകരനും പ്രതികരിക്കാൻ സാധ്യത ഉണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here