Home News Breaking News പ്രണയം ഒരു കുറ്റമല്ല,വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

പ്രണയം ഒരു കുറ്റമല്ല,വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

Advertisement

തിരുവനന്തപുരം: ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ്. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്. ജനങ്ങൾ ഇത് പുശ്ചിച്ച് തള്ളും

ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നു.പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്.ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്.അഴിമതി ചെയ്തിട്ടില്ല

പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ് റേ അവർക്ക് അറിയാം.വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കള്‍ ഉണ്ട്. ആരെയും അവിശ്വസിക്കാറില്ല അതാണ് പ്രശ്നം
എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നൽകണമെന്നാണ്

അദ്ദേഹം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്ക്കും.പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്, താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രം

മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ.ആർ ശ്രീലേഖക്കെതിരെയും ഗണേഷ്‌കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല

ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും, എനിക്കും വേണമെങ്കിൽ . രാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആര്. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here