Home News Breaking News ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

rep image
Advertisement

കൊച്ചി: ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് (33) മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഞണ്ട് കറി കഴിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here