Home News Breaking News തിളച്ചുപൊന്തിയ ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് പൊങ്കാല

തിളച്ചുപൊന്തിയ ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് പൊങ്കാല

Advertisement

തിരുവനന്തപുരം. ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല. രാവിലെ 8.30ന് പന്തീരടിപൂജ നടന്നു, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ഇന്ന് രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയിട്ടുള്ളത്.

രാവിലെ 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിച്ചു തുടങ്ങിയത്. മേൽശാന്തി ‌അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നു. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഇത്‌ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here