ഡെല്‍ഹി.രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില 29 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ വർധനവ്. വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 2025 ഏപ്രിൽ 8-നാണ് അവസാനമായി ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായത്.
ഗാർഹിക സിലിണ്ടറുകളുടെ വില ഈ മാസവും ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാത്തത് വീട്ടമ്മമാർക്ക് ആശ്വാസമാണ്. 14.2 കിലോഗ്രാം സിലിണ്ടറുകളുടെ എൽപിജി വില ഡൽഹിയിൽ 853 രൂപയും, കൊൽക്കത്തയിൽ 879 രൂപയും, മുംബൈയിൽ 852.50 രൂപയും, ചെന്നൈയിൽ 868.50 രൂപയുമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ് (ഒഎംസി) എൽപിജി വില തീരുമാനിക്കുന്നത്.



























