Home News Breaking News കണ്ടെനറിൽ നിന്ന് മാർബിൾ ലോഡ് ഇറക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു

കണ്ടെനറിൽ നിന്ന് മാർബിൾ ലോഡ് ഇറക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു

Advertisement

തിരുവനന്തപുരം. ആക്കുളത്ത് കണ്ടെനറിൽ നിന്ന് മാർബിൾ ലോഡ് ഇറക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു. മരിച്ചത് പശ്ചിമബംഗാൾ സ്വദേശി അഭിലിത്ത് ബർമൻ. സാരമായി പരുക്കേറ്റ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കുള്ള മാർബിൾ ലോഡ് ഇറക്കുന്നതിന് ഇടയിലാണ് അപകടം. പത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു. കണ്ടെയ്നറിൽ നിന്ന് ലോഡ് പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ അകത്തു നിന്നവരുടെ മേൽ മാർബിൾ പതിക്കുകയായിരുന്നു.  ഫയർഫോഴ്സ് സംഘമെത്തിയാണ് അകത്തു കുടുങ്ങിയ മൂന്നുപേരെയും പുറത്തെടുത്തത്.അഭിലിത്ത് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Advertisement