25.5 C
Kollam
Thursday 26th February, 2026 | 10:10:46 AM
Home News Kerala കൊല്ലത്ത് മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ

കൊല്ലത്ത് മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ

Advertisement

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത്  മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ. അഞ്ച് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണ ആയിട്ടുള്ളത്. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല. ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണയായിട്ടുള്ളത്. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും. 
എല്ലാ മണ്ഡലങ്ങളിലും ഓരോ പേര് വീതം മാത്രം നിർദ്ദേശിക്കാനാണ് തീരുമാനം. ഇരവിപുരം മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ എം നൗഷാദ് തന്നെ വീണ്ടും മത്സരിക്കും. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാറാണ് സ്ഥാനാർത്ഥിയാവുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി അന്തിമമായി അംഗീകരിച്ചാൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here