കോഴിക്കോട് : ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീച്ച് ചാലിൽ പറമ്പിൽ ശ്രീനന്ദ (21) ആണ് മരിച്ചത്. കൊല്ലം ഗുരുദേവ കോളേജിൽ ബിഎസ്‌സി സൈക്കോളജി അവസാന വർഷ വിദ്യാർഥിനിയാണ്. ചൊവ്വ വൈകിട്ടാണ് മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലേക്ക് പോകാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. അച്ഛൻ: ചാലിൽപറമ്പിൽ അനിൽകുമാർ. അമ്മ: ലിസി. സഹോദരി: നവ്യശ്രീ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




























