Home News Breaking News മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

Advertisement

തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങി വീട്ടിലെത്തി കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. പിന്നാലെ മാർക്കറ്റിലെത്തി മത്സ്യവിൽപ്പനക്കാരോട് പറഞ്ഞെങ്കിലും അവർ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്.

ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തിൽ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മീൻ വിൽപ്പന താൽക്കാലികമായി നിറുത്തിവെപ്പിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here