Home News Breaking News കായംകുളത്ത് നവജാത ശിശു മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കായംകുളത്ത് നവജാത ശിശു മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

Advertisement

കായംകുളം: കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളത്ത് നവജാത ശിശു മരിച്ചതിലാണ് പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാൽഹോസ്പിറ്റലിൽ എത്തും മുൻപ് കുഞ്ഞ് മരിച്ചു . കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നൽകിയിരുന്നത്. എന്നാൽ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോൾ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭർത്താവ് ആരോപിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here