പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.
സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു.
































