Home News Breaking News ഗുരുതര വീഴ്ച! ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര...

ഗുരുതര വീഴ്ച! ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ. ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍. വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടു.

നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാൻ ലൈസൻസില്ല. ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ല, തുടങ്ങിയ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയില്‍ തിരുവനന്തപുരം ജനറൽ ആശുപത്രി പരാജയപെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here