Home News Kerala കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി

കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി

Advertisement

കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി. സംഭവം തിരുവനന്തപുരത്താണ്. വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തല്ലുകയായിരുന്നു. ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് ഈ പൊരിഞ്ഞ അടി നടന്നത്.
നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കും ഒടുവില്‍ ഇരുപക്ഷത്തെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെ പൊരിഞ്ഞ തല്ലിലാണ് കലാശിച്ചത്. മാറനല്ലൂര്‍-നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരമറിഞ്ഞ് മാറാനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് നിവര്‍ത്തിയില്ലാതെ മടങ്ങി.
പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി.

Advertisement