Home News Kerala അപകടകരമായ മരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കാതെ വെട്ടിമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

അപകടകരമായ മരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കാതെ വെട്ടിമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: അപകടകരമായ മരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കാതെ വെട്ടിമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത വയോധികന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനും കൊച്ചി പള്ളുരുത്തി സ്വദേശിയുമായ 92കാരന്‍ സി.ജെ. മാത്യൂസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. മരം മുറിച്ചുമാറ്റാന്‍ കളക്ടറടക്കം ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
80-കളില്‍ തുടങ്ങിയ വ്യവഹാരത്തില്‍ നിന്ന് 90 കഴിഞ്ഞിട്ടും പിന്‍മാറാതെ തുടരുന്ന ഹരജിക്കാരന്റെ പോരാട്ട വീര്യത്തെ കവി ടി.എസ്. തിരുമുമ്പിന്റെ ‘തല നരക്കാത്തതല്ലെന്‍ യുവത്വവും’ എന്ന്? തുടങ്ങുന്ന കവിത ഉദ്ധരിച്ച് കോടതി പ്രശംസിച്ചു.

Advertisement