Home News Kerala സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കി

Advertisement

കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ (25) ജീവനൊടുക്കി. കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

രേഷ്മ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നതായാണ് വിവരം. ഇതേതുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള രേഷ്മ കാസര്‍കോട് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement