Home News Breaking News പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ്, മുഖ്യമന്ത്രി

പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ്, മുഖ്യമന്ത്രി

Advertisement

പത്തനംതിട്ട. ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവിധ കളികളും കളിച്ചു. എല്‍ഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ആരോപണം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി – കോണ്‍ഗ്രസ് ബന്ധമുണ്ട്. സ്‌പോണ്‍സര്‍ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തു. എന്നാല്‍, പീഠം പോറ്റിയുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുത്തു.

എല്ലാം അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. മറവില്‍ നില്‍ക്കുന്ന കുറ്റവാളികളെ കേരള പൊലീസ് പിടികൂടി. തെറ്റ് ചെയ്ത ആര് എന്നത് അല്ല. അവര്‍ക്ക് മേല്‍ ഒരു ദയയും ഉണ്ടാകില്ല. നല്ല പൊലീസ് ടീമിനെ ഹൈക്കോടതി നിയോഗിച്ചു. അതി ശക്തമായ നിലപാട് കഴിഞ്ഞ ദിവസവും ഹൈക്കോടതി കൃത്യമായി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.

കുറ്റപത്രം കൊടുക്കാതിരുന്നത് വിഷയമാക്കി കോണ്‍ഗ്രസ് ആരോപണം സര്‍ക്കാരിനെതിരെ തിരിച്ചു വിടുകയാണ്. എന്നാല്‍, ഇതിനുള്ള മറുപടി കോടതി തന്നെ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം ഒരു പ്രശ്‌നമല്ല. അതിന് കൂടുതല്‍ സമയം വേണം. എസ്‌ഐടിക്ക് കോടതിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഒരു ബാഹ്യ ശക്തിയും ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. സോണിയ ഗാന്ധിയുടെ വീട്ടില്‍ എങ്ങനെ പോറ്റി എത്തി? അതീവ സുരക്ഷയുള്ള സ്ഥലത്താണ് എത്തിയത്. പല നേതാക്കള്‍ക്കും കയറാന്‍ പോലും പറ്റില്ല. അവിടെയാണ് പോറ്റി കയറിയത്. സ്വര്‍ണം കട്ടവരും വാങ്ങിയവരും സോണിയുടെ അടുത്ത് എത്തി.എന്താണ് പോറ്റി കോണ്‍ഗ്രസ് ബന്ധം? ആ ബന്ധം എന്താണെന്ന് ആര്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here