Home News Kerala തെയ്യത്തെ പിടിച്ചു തള്ളി, ഉത്സവത്തിനിടെ വാളന്‍ഡറിയര്‍മാരുമായി കൂട്ടത്തല്ല്

തെയ്യത്തെ പിടിച്ചു തള്ളി, ഉത്സവത്തിനിടെ വാളന്‍ഡറിയര്‍മാരുമായി കൂട്ടത്തല്ല്

Advertisement

കണ്ണൂര്‍: കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവര്‍ വാളന്‍ഡറിയര്‍മാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കള്‍ തെയ്യത്തിനെയും പിടിച്ചു തള്ളി. ഇന്നലെ വൈകിട്ടാണ് സംഭവം.
വാളന്‍ഡിയര്‍മാര്‍ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് നടക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കൂത്തുപറമ്പ് പൊലീസ് പറഞ്ഞു.
കൂട്ടത്തല്ലിനിടെ ക്ഷേത്രമുറ്റത്തുണ്ടായിരുന്ന തെയ്യത്തെ പിടിച്ചു തള്ളിയത് അല്‍പ്പനേരം ഉത്സവത്തെ തടസപ്പെടുത്തി. പൊലീസെത്തി സ്ഥിതിശാന്തമാക്കിയതിനു ശേഷം തെയ്യം മഹോത്സവം പുനരാരംഭിക്കുകയും ക്ഷേത്ര ചടങ്ങുകള്‍ പതിവുപോലെ നടക്കുകയും ചെയ്തു.

Advertisement