Home News Kerala വയോധികനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

മലപ്പുറം. അമരമ്പലം സൗത്ത് ഇല്ലിക്കോട്ടുപൊയിലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.അറയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വീടിന് പുറകുവശത്തെ ബാത്ത്റൂമിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.64 വയസായിരുന്നു.

ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം നടന്നത്.ബാത്ത് റൂമിൽ നിന്ന് തീ കത്തുന്നത് കണ്ടു എത്തിയ അയൽവാസികൾ വാതിലിന് മുകളിലൂടെ വെള്ളമൊഴിച്ച ശേഷം ആണ് വാതിൽ തുറന്നത്.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisement