Home News Breaking News നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും കൃത്രിമക്കാലുകളും

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും കൃത്രിമക്കാലുകളും

Advertisement

ന്യൂഡെല്‍ഹി. നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള ഉന്നയിച്ച് സി സദാനന്ദന്‍ മാസ്റ്റര്‍. നേര്‍ച്ചപ്പണവും ശില്പങ്ങളും മോഷണം പോവുകയാണെന്ന് എംപി പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയും പ്രതിപക്ഷത്തിന്റെ മൗനാനുവാദവും ഉണ്ടായിരുന്നുവെന്ന് എംപി വിമര്‍ശിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് എ എ റഹീം എം പിയും തിരിച്ചടിച്ചു.

വെപ്പുകാലുകള്‍ ഇരിപ്പിടത്തിലെ മേശയുടെ പുറത്തുവച്ചുകൊണ്ടാണ് സി സന്ദാനന്ദന്‍ മാസ്റ്റര്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത് പ്രസംഗത്തിനിടെ എം പി ഉയര്‍ത്തി. തനിക്ക് നിന്ന് പ്രസംഗിക്കാനാവാത്തതിന് കാരണം സിപിഎം ആണെന്നു പറഞ്ഞ് പ്രസംഗം തുടരുന്നതിനിടെ ജോണ്‍ ബ്രിട്ടാസ് എം പി ഇടപെട്ട് ക്രമപ്രശ്‌നം ഉന്നയിച്ചു. വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞതിന് ശേഷമാണ് വെപ്പുകാലുകള്‍ താഴെയിറക്കിവച്ചത്.

Advertisement