Home News Breaking News വാളയാർ ആൾക്കൂട്ട കൊല, 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ സത്യാഗ്രഹം

വാളയാർ ആൾക്കൂട്ട കൊല, 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ സത്യാഗ്രഹം

Advertisement

പാലക്കാട്. വാളയാർ ആൾക്കൂട്ട കൊല കേസിൽ 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. മരിച്ച റാം നാരായണൻ ഭാഗേലിന്റെ സഹോദരൻ ശശികാന്ത്‌ ഭാഗേലും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമാണ് കളക്ട്രേറ്റിന് മുന്നിൽ സത്യഗഹ സമരം തുടങ്ങിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ ദുർബലമായതിനാൽ ആണ് സഹോദരന്റെയും റാം ഭാഗേൽ നാരായണൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും ആരോപണം.
സംസ്ഥാന സർക്കാർ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു.

ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണം. സർക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സ്വന്തം നിലയിൽ അഭിഭാഷകനെ ഏർപ്പെടുത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

നിലവിൽ സൂചന സമരം മാത്രമാണ് ആരംഭിച്ചത്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപ്പെട്ടില്ലെങ്കിൽ സത്യഗ്രഹ സമരം ശക്തമാക്കുമെന്നും ഇവർ അറിയിച്ചു. ശനിയാഴ്ചയാണ് മണ്ണാർക്കാട് SC-ST സ്പെഷ്യൽ കോടതി കേസിൽ ആദ്യം അറസ്റ്റിലായ എട്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here