Home News Kerala കശുവണ്ടി മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ധാരണയായി

കശുവണ്ടി മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ധാരണയായി

Advertisement

കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച് ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി) യോഗത്തില്‍ ധാരണയായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഐആര്‍സി യോഗത്തിലാണ് ശമ്പള പരിഷ്‌കരണം ധാരണയായത്.
പുതിയ ധാരണ പ്രകാരം ജീവനക്കാരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നേരത്തെ ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. ഈ ഇടക്കാല ആശ്വാസം നല്‍കിത്തുടങ്ങിയ തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്‌കരണം ഈ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുക.

യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എം.ഡി സുനില്‍ ജോണ്‍ കെ, കാപ്പെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള, വ്യവസായികളായ അബ്ദുല്‍ സലാം, രാജേഷ് കെ, ബാബു ഉമ്മന്‍, ജെയ്സണ്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു നേതാക്കളായ ബി. തുളസീധര കുറുപ്പ്, അഡ്വ: ജി. രാജു, ബി. സുജീന്ദ്രന്‍, എ.ഐ.ടി.യു.സി നേതാക്കളായ ജി. ബാബു, ജി. ലാലു, യു.ടി.യു.സിയില്‍ നിന്ന് എ. എ. അസീസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ പി. മോഹന്‍ലാല്‍, കുന്നത്തൂര്‍ ഗോവിന്ദപിള്ള എന്നിവരും സന്നിഹിതരായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളായി കാഷ്യു സ്‌പെഷ്യല്‍ ഓഫീസര്‍ രമേഷ് ചന്ദ്രന്‍ ആര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് എം.എ എന്നിവരും പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here