തിരുവനന്തപുരം.സംസ്ഥാന നിയമസഭയിൽ ബജറ്റിൽ മേലുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. ബജറ്റിൽ അവഗണിക്കപ്പെട്ട മേഖലകളെ സംബന്ധിച്ചും ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചും ചർച്ചയിൽ അഭിപ്രായമുയരും.
മൂന്നുദിവസം നീളുന്ന ചർച്ചയ്ക്ക് ധനമന്ത്രി ബുധനാഴ്ച മറുപടി നൽകും. ചർച്ചയ്ക്ക് മറുപടി നൽകുമ്പോൾ ബജറ്റിൽ പുതിയ കൂട്ടിച്ചേർക്കലുകൾക്ക് സാധ്യതയുണ്ട്.കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവ് പിൻവലിച്ചത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലും ഇന്ന് നിയമസഭയുടെ പരിഗണനയ്ക്ക് വരും.
ലൈംഗിക പീഡന പരാതികൾക്ക് വിധേയനായ രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതി പരിശോധിക്കാൻ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇന്ന് ചേരും. രാഹുലിനെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പരാതിയാണ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിലുള്ളത്
Home News Breaking News സംസ്ഥാന നിയമസഭയിൽ ബജറ്റിൽ മേലുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും,മാങ്കൂട്ടത്തിലിന്‍റെ ഭാവിയും ഇന്നറിയാം






























