Home News Breaking News കേന്ദ്ര ബജറ്റിലെ അവഗണന, ബി ജെ പി യ്ക്കെതിരെ പ്രചാരണ ആയുധമാകും

കേന്ദ്ര ബജറ്റിലെ അവഗണന, ബി ജെ പി യ്ക്കെതിരെ പ്രചാരണ ആയുധമാകും

Advertisement

തിരുവനന്തപുരം. കേന്ദ്ര ബജറ്റിലെ അവഗണന ബി ജെ പി യ്ക്കെതിരെ പ്രചാരണം ആയുധമാക്കാൻ സംസ്ഥാനം.. പ്രതീക്ഷയോടെ കാത്തിരുന്ന എയിംസിലും, അതിവേഗ റെയിലിലും, വിഴിഞ്ഞത്തിലും അടക്കം ഒന്നും പ്രഖ്യാപിക്കാത്തത് LDF ഉം UDF ഉം ആയുധമാക്കി കഴിഞ്ഞു.

നിയമസഭയിൽ അടക്കം വിഷയം ഉന്നയിക്കാനാണ് സർക്കാർ- പ്രതിപക്ഷ തീരുമാനം. എന്നാൽ കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കേരളത്തിന് ആശ്വാസമാണ്. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ 11855 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 24500 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇത്തവണ 36355 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കും.. മൊത്തം വരുമാനത്തിന്‍റെ 2.382 ശതമാനം കേരളത്തിന് നല്‍കാനാണ് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ. നേരത്തെ ഇത് 1.925 ശതമാനമായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here