Home News Kerala തെരുവുനായ പ്രശ്നത്തിൽ പരിഹാര നടപടികൾ ആരംഭിച്ച് തിരുവനന്തപുരം നഗരസഭ

തെരുവുനായ പ്രശ്നത്തിൽ പരിഹാര നടപടികൾ ആരംഭിച്ച് തിരുവനന്തപുരം നഗരസഭ

Advertisement

തിരുവനന്തപുരം.തെരുവുനായ പ്രശ്നത്തിൽ പരിഹാര നടപടികൾ ആരംഭിച്ച് തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ആദ്യഘട്ടമായി 50 നായകളെ പിടികൂടി ഷെൽട്ടറിലേയ്ക്ക് മാറ്റി. പിടികൂടിയ നായകൾക്ക് ആവശ്യമായ വൈദ്യസഹായവും നഗരസഭ ഉറപ്പാവരുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ ഏറ്റവും അധികം ചർച്ച ചെയ്ത വിഷയം തെരിവുനായ പ്രശ്നമാണ്. അധികാരത്തിൽ എത്തിയാൽ ആദ്യ ഇടപെടൽ തന്നെ വിഷയത്തിൽ ഉണ്ടാകും എന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടമായി ഇപ്പോൾ 50 നായകളെ പിടികൂടി ഷെൽട്ടറിലേയ്ക്ക് മാറ്റിയത്.

സ്വകാര്യ വ്യക്തികളെ കൂടെ ചേർത്താണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്ന് മേയർ വ്യക്തമാക്കി. ഷെൽട്ടറുകൾ തുടങ്ങാൻ താല്പര്യം അറിയിച്ചു പലരും കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. ഇത്തരക്കാർക്ക് നായകൾക്ക് നൽകാൻ ആവശ്യമായ മരുന്നും ആഹാരവും കോര്പറേഷന് നൽകും

Advertisement