Home News Breaking News കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി...

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍

Advertisement

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളില്‍ താനെടുത്ത നിലപാട് മാധ്യമങ്ങള്‍ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാല്‍ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് എന്ന് തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല. രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം.

രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്. പാര്‍ട്ടി ലൈനിനെ എതിര്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന് അവകാശമില്ല. പാര്‍ലമെന്റില്‍ ഈ നിലപാട് എടുത്തിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Advertisement