അടൂര്‍. മകളെ അപമാനിക്കുന്നു എന്ന് വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മാതാപിതാക്കളുടെ പരാതി
പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്
രാജൻ ജോസഫ് സിബി തോമസ് എന്നിവർക്കെതിരെ കൊല്ലം റൂറൽ എസ്പിക്ക് ആണ് പരാതി
“മകളെ അസഭ്യം പറയുന്നു എന്നും വ്യാജപ്രചാരണം നടത്തുന്നു “.സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോകൾ പ്രചരിപ്പിച്ചതായാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ചേർത്താണ് അപവാദ പ്രചാരണങ്ങൾ എന്നും പരാതിയിൽ പറയുന്നു. രാഹുലിനെതിരെ അനാവശ്യ പരാതികളാണ് നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയലക്ഷ്യമാണെന്നുമാണ് സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയ ശ്രീനാദേവി നിലപാടെടുത്തത്. ഇതിനെതിരെ കോണ്‍ഗ്രസില്‍പോലും വിമര്‍ശനമുയര്‍ന്നിരുന്നു.





























