Home News Breaking News എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളി, ഒളിയമ്പുകളും ആയി നേതാക്കൾ

എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളി, ഒളിയമ്പുകളും ആയി നേതാക്കൾ

Advertisement

കോട്ടയം.എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളി,പിന്നാലെ ഒളിയമ്പുകളും ആയി നേതാക്കൾ. എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളിയതിനു പിന്നാലെ ഒളിയമ്പുകളും ആയി നേതാക്കൾ. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോൾ ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചു. പരസ്പരം പഴിചാരി ഇല്ലെങ്കിലും ഒരിക്കലും ഐക്യം ഉണ്ടാകില്ലെന്ന് സന്ദേശമാണ് നേതാക്കൾ പങ്കുവെച്ചത്

SNDP യോഗവുമായുള്ള ഐക്യം പാളിയതിന് പിന്നിൽ ബാഹ്യ ഇടപെടലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം അപ്പാടെ തള്ളുകയാണ് NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ചർച്ചയുടെ സമയവും പത്മാ പുരസ്കാരപ്രഖ്യാപനവും ചേർത്തുവായിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്നാണ് സുകുമാരൻ നായർ പറയുന്നത്.


വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചതിൽ ആക്ഷേപമില്ല.താൻ വിചാരിച്ചാൽ തനിക്കും കിട്ടിയേനേ എന്നും സ്ഥാനമാനങ്ങളോട് ആഗ്രഹമില്ലെന്നും ജി സുകുമാരൻ നായർ.

തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടാണെന്നും ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം .ഐക്യം ഇല്ലാതായതിൽ വിഷമമോ. പ്രതിഷേധമോ ഇല്ലെന്നും എൻഎസ്എസ് സഹോദര സമുദായമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
.
ഐക്യനീക്കം തകർന്നുവെങ്കിലും ഇതിന് കാരണമായത് ആരെന്ന് ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഇത് വലിയ ചർച്ചയാകും എന്ന് ഉറപ്പ്

Advertisement