തിരുവനന്തപുരം. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പരസ്യ മദ്യപാനത്തിൽ നടപടി.
ആറു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.ഡ്യൂട്ടി സമയത്തു തന്നെയാണ്
,മദ്യപിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഗ്രേഡ് എ.എസ്.ഐ ഉൾപ്പടെ ആറു
പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.സംഭവത്തിൽ
അന്വേഷണം നടത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ഉൾപ്പടെ നിർദ്ദേശം നൽകിയിരുന്നു.
പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്തിയത്.ആറു പോലീസുകാരെയും
അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.ഗ്രേഡ് എഎസ്‌ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്,മനോജ്,അരുൺ,അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവർക്കെതിരെയാണ് നടപടി.ഇവരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കും.വിശദമായ
അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുമുണ്ടാകും.പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോർപിയോ കാറിൽ ഇരുന്നാണ് ഇവർ മദ്യപിച്ചത്.സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.വാഹനമോടിക്കുന്ന സി.പി.ഒ ഉൾപ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.മദ്യപിച്ച ശേഷം ഇതേ വാഹനത്തിൽ ഇവർ വിവാഹ സത്കാരത്തിനായി പോയതായും വിവരങ്ങളുണ്ട്.






























