Home News Kerala എലത്തൂരില്‍ യുവതിയുടെ മരണം കൊലപാതകം… സുഹൃത്ത് കസ്റ്റഡിയിൽ…

എലത്തൂരില്‍ യുവതിയുടെ മരണം കൊലപാതകം… സുഹൃത്ത് കസ്റ്റഡിയിൽ…

Advertisement

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയുടേത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വൈശാഖും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു.ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതിയെ വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലീസ് പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here