Home News Kerala യുവതിയെ ഭര്‍ത്താവ് മർദിച്ച് കൊലപ്പെടുത്തി

യുവതിയെ ഭര്‍ത്താവ് മർദിച്ച് കൊലപ്പെടുത്തി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here