തിരുവനന്തപുരം. 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.. സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാദരയ്ക്ക് സമ്മാനിച്ചു. മലയാളി പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മികച്ച നടൻ മമ്മൂട്ടി.
പ്രൗഢവും താര നിബിഡവുമായ ചടങ്ങിൽ
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ദാനിയേൽ അവാർഡ് നടി ശാരദയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു
5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ജെ സി ഡാനിയൽ അവാർഡ്.വെള്ളിത്തിരയിൽ വിസ്മയം തീർത്ത അഭിനയപ്രതിഭയെ ആദരിക്കുമ്പോൾ മലയാള സിനിമയുടെ സമ്പന്ന ചരിത്രത്തെ തന്നെയാണ് ആദരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇങ്ങനെ മുന്നിൽ നിൽക്കാൻ കാരണക്കാർ പ്രേക്ഷകരെന്ന് ശാരദ.
ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി മാറിയ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു.
അതിനിടെ മമ്മൂട്ടിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചത് ഇരട്ടിമധുരമായി..
ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസ,പ്രത്യേക ജൂറി പരാമർശം നേടിയ ടോവിനോ തോമസ്,ആസിഫ് അലി, ജ്യോതിർമയി ,മികച്ച സ്വഭാവനടൻമാരായ സൗബിൻ ഷാഹിർ,സിദ്ധാർത്ഥ് ഭരതൻ, സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ട ലിജോ മോൾ
ജോസ് എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത്, തുടങ്ങി പത്തോളം പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് നേടി.
വേദിയെ ഇളക്കിമറിച്ച് വേടനും, സുഷിൻ ശ്യാമും, കെഎസ് ഹരിശങ്കറും,സെബ ടോമിയും,പ്രേമലു ടീമും..
കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രങ്ങൾ ഉണ്ടാകാത്തതിൽ ചലച്ചിത്ര പ്രവർത്തകർ ആത്മ പരിശോധന നടത്തണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
കുട്ടികളുടെ സിനിമകൾക്കായി സമയം മാറ്റിവെക്കണമെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജും പറഞ്ഞു.

































