നെടുമങ്ങാട്. അമ്മയും മക്കളും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് അപകടം അമ്മ മരിച്ചു.
കുട്ടികൾ പരിക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ
അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40) ആണ് മരിച്ചത്
മക്കളായ ഷംന(16),റംസാന(7) എന്നിവരാണ് പരിക്കേറ്റ ചികിത്സയിലുള്ളത്
നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപ് വൈകിട്ട് 5.30 യോടെ അപകടം.
റംസാനയെ ആശുപത്രിയിൽ കാണിച്ചശേഷം ആക്ടീവ സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴി പഴകുറ്റിയിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ചശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.
കരകുളം ഭാഗത്തു നിന്നും പാഞ്ഞുവന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ഹസീന മരിച്ചു.
ഷംനയുടെയും റംസാനയുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
Home News Breaking News മക്കളുമായി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

































