തിരുവനന്തപുരം.മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ.ആദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ഒരുപാട് സന്തോഷം
തനിക്കും ആസിഫിനും ഒക്കെ അഭിമാനത്തോടെ പറയാം ജസ്റ്റ് മിസ്സ് ആണ്. മമ്മൂക്കയുമായാണ് മത്സരിച്ചത്. ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള പ്രോത്സാഹനമാണ് ഈ അവാര്‍ഡ്. പ്രേക്ഷകരുടെ സ്നേഹം എന്നും കിട്ടിക്കൊണ്ടിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ടോവിനോ.
ആസിഫ് അലി
ആദ്യത്തെ സംസ്ഥാന അവാർഡിന് സർക്കാരിന് നന്ദി എന്ന് ആസിഫ് അലി പ്രതികരിച്ചു. സിനിമകളെ ഇഷ്ടപ്പെട്ടതിന് പ്രേക്ഷകർക്ക് നന്ദി. നമുക്കൊന്നും എത്താൻ പറ്റാത്ത അത്ര ദൂരത്തല്ല സിനിമ -എല്ലാവർക്കും ഉള്ള ഓർമ്മപ്പെടുത്തൽ. പഠിച്ചുകൊണ്ടിരിക്കുമ്പോഴും നല്ല നേട്ടങ്ങൾ ഒന്നും കിട്ടിയിട്ടില്ല, ആസിഫ് പറഞ്ഞു



























