തിരുവനന്തപുരം. പുരസ്കാരങ്ങൾ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്ന് നടന്‍ മമ്മൂട്ടി.കഴിഞ്ഞവർഷം ഇറങ്ങിയ സിനിമകളെല്ലാം കലാപരമായും സാമ്പത്തികമായും വലിയ വിജയങ്ങളായിരുന്നു.പ്രത്യേക പരാമർശം നേടിയ ആസിഫും ടോവിനേയും ഒന്നും എന്നെക്കാൾ ഒരു മില്ലി മീറ്റർ പോലും താഴെയല്ല. അവർ എനിക്കൊപ്പം
ഫെമിനിച്ചി ഫാത്തിമയെ അഭിനന്ദിച്ചു മമ്മൂട്ടി. മലയാളത്തിൽ മാത്രമേ ഇത്തരം സിനിമയെപ്പറ്റി ചിന്തിക്കാനാകൂ. മലയാളത്തിൽ മാത്രം മികച്ച കഥകൾ ഉള്ള സിനിമകൾ കിട്ടുന്നത് ഇവിടെ അത് കാണാൻ പ്രേക്ഷകർ ഉള്ളതുകൊണ്ട്. ഇവിടെ വിജയകരമായ പ്രദർശിപ്പിച്ച കലാമൂല്യമുള്ള സിനിമകൾ മറ്റു നാടുകളിൽ താല്പര്യമുണ്ടാകണമെന്നില്ല. സിനിമയ്ക്ക് കഥയും, നായകന്മാരും നായികമാരും സാധാരണ മനുഷ്യരാകണം എന്നും ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ പ്രേക്ഷകർ
മലയാളത്തിൽ ഇത്രയും നല്ല പ്രേക്ഷകർ ഉണ്ടായതിൽ നന്ദി.കഴിവുകളുടെ ഖനിയാണ് മലയാള സിനിമ .ഖനിയിൽ നിന്ന് ഒരുപാട് നിധികൾ ഇനിയും കോരിയെടുക്കാൻ ഉണ്ട്





























