തൃശൂർ. ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം. സമയത്ത് സർവീസ് റോഡിൽ വാഹനങ്ങളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലാണ് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് പതിച്ചത്. അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായതാണ് അപകടം ഒഴിവാക്കിയത്. പിന്നീട് ക്രെയിൻ എത്തിച്ച കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്തതാണ് ഗതാഗതം സുഗമമായ രീതിയിൽ പുനസ്ഥാപിച്ചത്.
രണ്ടാഴ്ച മുൻപ് കണ്ടൈനർ ലോറി ജെസിബിയിൽ തട്ടിൽ സ്ലാബ് തകർന്നുവീണ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നത് എന്നാണ് ആരോപണം.



























