25.8 C
Kollam
Wednesday 28th January, 2026 | 12:00:43 AM
Home News Breaking News പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി

പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി

Advertisement

മൂന്നാര്‍. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സഖാക്കൾ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും എംഎം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎം മണിയുടെ ഭീഷണി പ്രസംഗം.പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ എംഎം മണിയുടെ ആംഗ്യം. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അതിനി താനായാലും നിങ്ങളെന്നെ തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞു.

“എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും പാര്‍ട്ടി എസ് രാജേന്ദ്രന് നല്‍കി. രാജേന്ദ്രൻ ആര്‍എസ്എസിലോ ബിജെപിയിലോ എവിടെ ചേര്‍ന്നാലും സിപിഐഎമ്മിന് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടും”. എം എം മണി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് മുതൽ രാജേന്ദ്രൻ സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയിലെടുക്കാത്തതിൽ അതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ബിജെപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here