തൃശൂര്‍.ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണ തിരക്ക്. 262ലേറെ വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. തിരക്കൊഴിവാക്കാൻ പ്രത്യേക കതിർ മണ്ഡപങ്ങൾ തന്നെ സജ്ജീകരിച്ചു.
മകരമാസത്തിലെ മികച്ച മുഹൂർത്തം ആയിരുന്നു ഇന്നത്തേത്. സംസ്ഥാനത്തു തന്നെ വിവാഹ തിരക്കേറിയ ദിനം. ഗുരുവായൂരിൽ പുലർച്ചെ 4 മണി മുതൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കി. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചു. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും സജ്ജമാക്കി. അങ്ങനെ കണ്ണനെ സാക്ഷിയാക്കി 262 നവദമ്പതികൾ വിവാഹിതരായി.
വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്കും അനുഭവപ്പെട്ടു.































