തേഞ്ഞിപ്പലം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മാതാപ്പുഴ എടപ്പടത്തിൽ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. ശനി രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിൽക്കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം.
താഴെവീണ ഗിരീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ എം മുൻ തേഞ്ഞിപ്പലം ലോക്കൽ കമ്മറ്റി അംഗവും ഒമ്പതുവർഷം ചെനക്കലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ചെനക്കലങ്ങാടി ബ്രാഞ്ചംഗമാണ്.
മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഞായര്‍ പകല്‍ 11മുതല്‍ 12വരെ ചെനക്കലങ്ങാടിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.



























