Home News Breaking News നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

Advertisement

തിരുവനന്തപുരം.നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ.
ന്യൂനപക്ഷവുമായി ഇടതുപക്ഷത്തിനുള്ള ബന്ധം വിട്ടുപോകാൻ പാടില്ലെന്ന് പാർട്ടി
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.മന്ത്രി സജി ചെറിയാൻെറ പരാമർശം സിപിഎം തന്നെ തളളി
പറഞ്ഞതാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി

മന്ത്രി സജിചെറിയാനും മുതിർന്ന നേതാവ് എ.കെ.ബാലനും നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ ഇന്നലെ ചേർന്ന
സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു ഇതിൻെറ പ്രതിഫലനമാണ് ബിനോയ്
വിശ്വത്തിൻെറ പ്രതികരണങ്ങൾ

ശബരിമല വിഷയത്തിൽ യഥാർഥ വിശ്വാസികളെ ഇടതുപക്ഷം ചേർത്തുപിടിക്കും. അവരുടെ ആശങ്കകളെല്ലാം സർക്കാരും എൽഡിഎഫും പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here