തിരുവനന്തപുരം. പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്.കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ്
BJP ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ
കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കോടതിവിധി ലംഘിച്ചതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചതിന് പിന്നാലെയാണ്
നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ബോർഡുകൾ നീക്കം ചെയ്യണം എന്ന് കാട്ടി സെക്രട്ടറി ബിജെപിക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്ലക്സുകൾ നീക്കം ചെയ്യാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. 19.7 ലക്ഷം രൂപയാണ് ഫൈന്‍ അടയ്ക്കേണ്ടത്.
Home News Breaking News തിരുവനന്തപുരത്ത് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ ,കോർപറേഷൻ സെക്രട്ടറിയുടെ പരാതി,ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്




























