കണ്ണൂർ .രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും.ജില്ലാ-സംസ്ഥാന നേതാക്കൾ തമ്മിലുളള ചർച്ചയിൽ ഇന്ന് നടപടി ധാരണയാകും പാർട്ടിയെ തിരുത്താനാണ് ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പരസ്യമായി പറഞ്ഞതെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു
പയ്യന്നൂരിൽ വ്യക്തികൾ പണാപഹരണം നടത്തിയിട്ടില്ലെന്നും ഓഫീസ് നിർമ്മാണത്തിന്റെ കണക്ക് സമർപ്പിക്കാൻ വൈകിയതിൽ ആണ് വീഴ്ച സംഭവിച്ചതെന്നുമാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതിരോധം.
ഇടവേളയ്ക്കുശേഷം രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിപ്പ് പുറത്തെത്തുമ്പോൾ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. രക്തസാക്ഷി ഫണ്ട്
വെട്ടിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായത് എന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്.മൺമറഞ്ഞ നേതാവ് കോടിയേരി ബാലകൃഷ്ണനെ കൂടി ആരോപണത്തിലേക്ക് വലിച്ചിട്ടു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആക്ഷേപങ്ങളെ വൈകാരികമായി
പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലേക്ക് തള്ളിവിട്ട വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിനിടയിൽ കണ്ണൂർ നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടക്കും.കണ്ണൂർ ജില്ലാ കമ്മിറ്റി ചേർന്നായിരിക്കും നടപടി തീരുമാനിക്കുക
പാർട്ടിയെ തിരുത്തുന്നതിനു വേണ്ടിയാണ് ഫണ്ട് വെട്ടിപ്പ് തുറന്നു പറഞ്ഞുതെന്നാണ് വി കുഞ്ഞി കൃഷ്ണന്റെ വിശദീകരണം. തിരുത്തിയില്ലെങ്കിൽ കേരളത്തിലെ പാർട്ടിക്ക് ബംഗാളിൻ്റെ അനുഭവം വന്നുചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു
രക്തസാക്ഷി ഫണ്ടിൽ തിരുമറി നടന്നിട്ടില്ലെന്ന് വാദമുയർത്തിയും ഓഫീസ് നിർമ്മാണ കണക്കുകൾ സമർപ്പിക്കാൻ വൈകിയതിൽ നടപടിയെടുത്തു എന്നും ചൂണ്ടിക്കാട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം
Home News Breaking News രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തല്‍, വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും

































