തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ. എംടെക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ആളാണ് ഗ്രീമ. ഗ്രീമ മോഡേണ്‍ അല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പരിഹസിച്ചു. 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി. യുവതി മാനസികമായി തകർന്നിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് നാട്ടിലെത്തിക്കും. കമലേശ്വരം ശാന്തി ഗാർഡൻസിൽ സജിത, ഗ്രീമ എന്നിവരുടെ മരണത്തിലാണ് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. അയർലൻഡിൽ പഠിക്കുന്ന ഉണ്ണികൃഷ്ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ ആണ് പിടിയിലായത്. തുടർന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു .ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഉണ്ണികൃഷ്ണന് എതിരെ ചുമത്തിയിട്ടുണ്ട്. ഗ്രീമയ്ക്ക് ഐശ്വര്യം പോരെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ആറു വർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് ബന്ധുകളുടെ മൊഴി. ജീവനൊടുന്നതിന് മുമ്പ് എഴുതിയ കുറുപ്പിലും ഉണ്ണികൃഷ്ണനാണ് മരണ കാരണമെന്ന് എഴുതിയിട്ടുണ്ട്.
കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54)യെയും മകൾ ഗ്രീമ എസ്. രാജി(30)നെയുമാണ് ബുധനാഴ്ചയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.



























